പത്തനാപുരത്ത് ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം; കുറുവാ സംഘമെന്ന് സംശയം, ജാഗ്രത വേണമെന്ന് പൊലീസ്

കൊല്ലം: പത്തനാപുരം നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. നഗരത്തിലെ വിനായക ജ്വല്ലറിയുടെ ഷട്ടറിന്റെ മൂന്ന് പൂട്ടുകള്‍ പൊളിച്ച്‌ അകത്തു കയറിയെങ്കിലും, അകത്തുള്ള വാതിലിന്റെ പൂട്ട് പൊളിക്കാന്‍ കഴിയാത്തതോടെയാണ് കവര്‍ച്ചാ ശ്രമം പാളിയത്.

സംഭവത്തിന് പിന്നില്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്ന കുറുവ സംഘമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കാമറ തുണികൊണ്ട് മറച്ച ശേഷമായിരുന്നു കവര്‍ച്ചാ ശ്രമം നടന്നത്. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെ കാറില്‍ രണ്ടുപേര്‍ ജ്വല്ലറിക്ക് മുന്നില്‍ ഇറങ്ങുന്നത് ദൃശ്യങ്ങളില്‍ ലഭ്യമായിട്ടുണ്ട്. സമീപ കടകളിലെയും സിസിടിവി തുണികൊണ്ട് മറച്ച നിലയിലായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിലും പൂട്ട് പൊളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സംഘം മടങ്ങിയത്.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമടക്കം സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലായി കുറുവ സംഘത്തിന്റെ സാന്നിധ്യമുള്ളതായി സൂചനയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍