പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 18 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

ഡല്‍ഹി: പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കായിക താരങ്ങള്‍ക്കാണ് അവസരം. ഡല്‍ഹി സര്‍ക്കിളില്‍ ആകെ 221 ഒഴിവുകളാണ് ഉള്ളത്.

പോസ്റ്റ്മാന്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എം.ടി.എസ്), പോസ്റ്റല്‍/ സോര്‍ട്ടിംഗ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

18 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്രിക്കറ്റ്, ഷൂട്ടിംഗ്, ഗുസ്തി, വോളിബോള്‍, ടെന്നിസ്, ഹോക്കി, തുടങ്ങി 64 കായിക ഇനങ്ങളില്‍ മത്സരിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapost.gov.in സന്ദര്‍ശിക്കുക

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം