അംഗന്‍വാടി അടിച്ചുതകര്‍ത്ത് വരുത്തിവച്ചത് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: നാട്ടിലെ അംഗന്‍വാടി അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കോഴിക്കോട് മഠത്തില്‍മുക്ക് എന്ന പ്രദേശത്തുള്ള അംഗന്‍വാടി തകര്‍ത്ത് നാശനഷ്ടങ്ങളുണ്ടാക്കിയ കേസിലാണ് നെല്ലിക്കോട് മഠത്തില്‍മുക്ക് സ്വദേശി വെങ്ങളത്ത് വീട്ടില്‍ പ്രസൂണി(36) നെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 14ന് രാത്രിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. കോര്‍പ്പറേഷന്‍ 23-ാം വാര്‍ഡിലെ അനശ്വര അംഗന്‍വാടിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വാതിലും ജനലുകളും അടിച്ചു തകര്‍ക്കുകയും മുറ്റത്ത് മഴ നനയാതിരിക്കാന്‍ സ്ഥാപിച്ച ഷീറ്റ് നശിപ്പിക്കുകയും ചെയ്തു. രാവിലെയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അംഗന്‍വാടി വര്‍ക്കറുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രസൂണിനെ നെല്ലിക്കോട് പരിസരത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. അക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു