അംബാനി കല്ല്യാണത്തില്‍ വിളിക്കാതെ നുഴഞ്ഞ് കയറി; യൂട്യൂബറും സുഹൃത്തും അറസ്റ്റില്‍

മുംബൈ: അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ പങ്കെടുക്കാന്‍ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം ഇവരെ പിന്നീട് വിട്ടയച്ചു.

ആന്ധ്രയില്‍ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹച്ചടങ്ങുകള്‍. ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എങ്ങനെയാണ് ഇവര്‍ സുരക്ഷ വെട്ടിച്ച്‌ അകത്ത് കടന്നതെന്ന് വ്യക്തമല്ല. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച്‌ നടന്നത്. റിഹാന, ജസ്റ്റിന്‍ ബീബര്‍ തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ താരങ്ങള്‍ അംബാനി വിവാഹത്തിന് എത്തി.

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി