ബംഗളൂരു: ജയനഗറില്‍ ഇന്നുമുതല്‍ സ്വദേശിമേള

ബംഗളൂരു: ജയനഗര്‍ ചന്ദ്രഗുപ്ത മൗര്യ മൈതാനിയില്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വദേശി മേള ബുധനാഴ്ച ആരംഭിക്കും.പ്രാദേശിക ഉല്‍പാദകര്‍ക്ക് വിപണി കണ്ടെത്താനും സ്വദേശി ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് ഫെബ്രുവരി 11 വരെയാണ് മേള സംഘടിപ്പിക്കുന്നത്.225ലേറെ ഉല്‍പാദകർ വിവിധ ഉല്‍പന്നങ്ങളുമായി മേളയിലെത്തും. മുപ്പതിലേറെ നാടൻ ഭക്ഷണ സ്റ്റാളുകളുമുണ്ടാകും. സ്വയംതൊഴില്‍ പരിശീലനം, ആയുര്‍വേദ ക്യാമ്ബ്, ടെറസ് ഗാര്‍ഡന്‍ പരിശീലനം, നിത്യോപയോഗ സാധനങ്ങളുടെ നിർമാണ ക്യാമ്ബ് തുടങ്ങിയവ മേളയില്‍ നടക്കും. ദിനേന വിവിധ കലാപരിപാടികള്‍ അരങ്ങേറും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

മെട്രോ, ബസ് യാത്രകള്‍ക്ക് ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്

കോച്ചി: നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാർഡുമായി ഫെഡറല്‍ ബാങ്ക്.ഈ സംവിധാനം അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് ഫെഡറല്‍ ബാങ്ക്.നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുമായി (എൻ.സി.എം.സി) സംയോജിപ്പിച്ച റൂപേ കോണ്‍ടാക്‌ട്‌ലെസ് ഡെബിറ്റ് കാർഡുപയോഗിച്ച്‌ എൻ.സി.എം.സി സംവിധാനമുള്ള മെട്രോ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും ഓഫ്‌ലൈനായി പണമടക്കാം. ഈ കാര്‍ഡുകളില്‍ നിലവില്‍ 2000 രൂപ വരെ സൂക്ഷിക്കാനും യാത്രാവേളകളില്‍ ഉപയോഗിക്കാനും കഴിയും. റൂപേ ഡെബിറ്റ് കാര്‍ഡുകളില്‍ എൻ.സി.എം.സി സൗകര്യം ആക്ടിവേറ്റ് ചെയ്യാന്‍ മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ഐ.വി.ആര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ച്‌ കാര്‍ഡിലെ ‘കോണ്‍ടാക്‌ട്‌ലെസ്’ ഫീച്ചര്‍ എനേബിള്‍ ചെയ്യണം.

ശേഷം മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ ഡെസ്‌കുമായി ബന്ധപ്പെട്ട് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനും പണം ചേര്‍ക്കാനും കഴിയും. സേവിങ്സ് അക്കൗണ്ടില്‍നിന്നോ കാര്‍ഡ് ഉപയോഗിച്ചോ മെട്രോ സ്റ്റേഷനുകളില്‍ പണം നേരിട്ട് നല്‍കിയോ കാര്‍ഡില്‍ പണം ചേര്‍ക്കാം. എൻ.സി.എം.സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് യാത്രാവേളകളില്‍ വേറെ ടിക്കറ്റ് എടുക്കേണ്ടതില്ല. സ്റ്റേഷനുകളിലെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലുമുള്ള കാര്‍ഡ് റീഡറില്‍ കാര്‍ഡ് ടാപ് ചെയ്താല്‍ മാത്രം മതി.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍