ബെംഗളൂരു : ലക്കസാന്ദ്ര ഭൂഗർഭ മെട്രോ സ്‌റ്റേഷൻ നിർമാണം രണ്ടാംഘട്ടത്തിലേക്ക്;മൈക്കോ സിഗ്നൽ- ആനേപ്പാളയ ജങ്ഷൻ പാത ഒരുവർഷത്തേക്ക് അടച്ചിടും.

ബെംഗളൂരു : നിർദിഷ്‌ട മെട്രോ പിങ്ക് ലൈനിലെ ലക്കസാന്ദ്ര ഭൂഗർഭ മെട്രോപാതയുടെ നിർമാണം രണ്ടാംഘട്ടത്തിലേക്ക്. ഇതിന്റെഭാഗമായി ബെന്നാർഘട്ട മെയിൻറോഡിലെ മൈക്കോ സിഗ്നൽ മുതൽ ആനേപ്പാളയ ജങ്ഷൻവരെയുള്ള പാത തിങ്കളാഴ്‌ച മുതൽ ഒരുവർഷത്തേക്ക് അടച്ചിടും. ഗതാഗതത്തിന്സമാന്തര സംവിധാനമൊരുക്കിയിട്ടുണ്ട്.ആനേപ്പാളയ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ മൈക്കോ സിഗ്നലിൽനിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് ബോഷ് ലിങ്ക് റോഡ് വഴി അഡുഗൊഡി ജങ്ഷനിലെത്തി യാത്രതുടരണമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഡയറി സർക്കിളിൽനിന്ന് ശാന്തിനഗർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വിത്സൻ ഗാർഡൻ ഏഴാം മെയിൻ റോഡിൽ നിന്ന് ഇടതുവശത്തേക്ക് തിരിഞ്ഞ് ശാന്തിനഗറിലേക്ക് പോകുന്ന രീതിയിലാണ് പുതിയ ഗതാഗത ക്രമീകരണം.

ആദ്യഘട്ടത്തിൽ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങളൊരുക്കാൻ ട്രാഫിക് പോലീസ് ഇവിടെയുണ്ടാകും.കഴിഞ്ഞ സെപ്റ്റംബറിലാണ് മെട്രോ സ്റ്റേഷനുവേണ്ടിയുള്ള തുരങ്ക നിർമാണം പൂർത്തിയായത്. നാഗവാരമുതൽ കലേന അഗ്രഹാരവരെയുള്ള പിങ്ക് പാതയിലെ 18 സ്റ്റേഷനുകളിൽ 12 എണ്ണവും ഭൂഗർഭസ്റ്റേഷനുകളാണ്. ഇതിൽ ഏറ്റവും വലിപ്പമേറിയ ്‌റ്റേഷനുകളിലൊന്നാണ് ലക്കസാന്ദ്ര. ഒരുവർഷത്തിനുള്ളിൽ സ്റ്റേഷന്റെ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.മെട്രോ രണ്ടാം ഘട്ടത്തിലുൾപ്പെടുന്ന പിങ്ക് പാത പൂർത്തിയാകുന്നതോടെ നഗരത്തിലെ യാത്രാപ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

നാഗവാര, കടുഗുണ്ഡനഹള്ളി, വെങ്കിടേശ്പുര, താനറി റോഡ്, പോട്ടറി ടൗൺ, കന്റോൺമെന്റ്, ശിവാജിനഗർ, എം.ജി. റോഡ്, നാഷനൽ മിലിറ്ററി സ്കൂ‌ൾ, ലാങ്ഫോർഡ് ടൗൺ, ലക്കസാന്ദ്ര, ഡയറി സർക്കിൾ, തവരക്കരെ, ജയദേവ ഹോസ്‌പിറ്റൽ, ജെ.പി. നഗർ ഫോർത്ത് ഫേസ്, ഐ.ഐ.എം., ഹുളിമാവ്, കലേന അഗ്രഹാര എന്നിവയാണ് പാതയിലെ പിങ്ക് പാതയിലെ സ്റ്റേഷനുകൾ.

കൊടും ചൂട് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യത

തിരുവനന്തപുരം* സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഏപ്രില്‍ 03 വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നാണ് അറിയിപ്പ്.കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 03 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.അതോടൊപ്പം തന്നെ കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ബെംഗളൂരുവിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; പീഡന ആരോപണത്തിന് പിന്നാലെ ഇരുവിഭാഗവും അറസ്റ്റിൽ

കർണാടക വോട്ടർപട്ടികയിൽ നിന്ന് 99 ലക്ഷം പേരെ ഒഴിവാക്കിയതിൽ കോൺഗ്രസിൽ ഭിന്നത; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം

കോവളം സ്പാ പീഡനക്കേസ് ; സെക്സ് റാക്കറ്റിലെ ഇടനിലക്കാരിയും പിടിയില്‍