മഹാരാഷ്​ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം, 13 പേർ മരിച്ചു

മുംബൈ: മഹാരാഷ്​ട്രയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കോവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ്​ റിപ്പോര്‍ട്ട്​. അതേസമയം, ആശുപത്രിയില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്​ റിപ്പോര്‍ട്ടുകളുണ്ട്​. ആകെ ഉണ്ടായിരുന്ന ചില ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന്​ ഹിന്ദുസ്ഥാന്‍ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

കോവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ്​ മഹാരാഷ്​ട്രയില്‍ തുടരുന്നത്​. ഏകദേശം, 67,000 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ്​ സ്ഥിരീകരിച്ചത്​.

ബാംഗ്ലൂർ മലയാളി വാർത്തകളുടെ (bangaloremalayali.in) ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക്  ലഭിക്കാനും നിങ്ങളുടെ ബിസിനസിന്റെ പരസ്യം നൽകുന്നതിനു വേണ്ടിയും                                                                                                                                                                                                                 9895990220, 7676750627 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം

Related posts

ബെംഗളൂരു നഗരത്തില്‍ 24 മണിക്കൂറും ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമോ? ആവശ്യം ഉയരുന്നു, തടസം പോലീസോ?

ബെംഗളൂരു യാത്രക്കാര്‍ക്ക് വൻ സന്തോഷവാര്‍ത്ത! ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ നാലുവരി അടിപ്പാത തുറക്കുന്നു

മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ, നടപടിക്കൊരുങ്ങി റെയിൽവേ