തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ കേരളത്തിലെത്തി.

കൊച്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി ഒന്‍പത് മണിക്ക് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. എറണാകുളം തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?

തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് അമിത്ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തുന്ന ആഭ്യന്തര മന്ത്രി സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്ക് റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി ഡോ. കെഎസ് രാധാകൃഷ്ണനൊപ്പം പങ്കെടുക്കും.

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടം: ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്

പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലെത്തുന്ന അദ്ദേഹം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും.

മലമ്ബുഴ മണ്ഡലത്തിലെ കഞ്ചിക്കോടാണ് അടുത്ത പരിപാടി. കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം വൈകിട്ട് 5.45ന് ഷാ കോയമ്ബത്തൂരിലേക്ക് പോകും.

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു