കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിച്ചു

ന്യൂഡെല്‍ഹി: ( 13.09.2020) 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തനായി ആശുപത്രി വിട്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിച്ചു. ശനിയാഴ്ച രാത്രിയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ്

ഓഗസ്റ്റ് 2 ന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമിത് ഷായെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച്‌ രോഗം ഭേദമായി മടങ്ങിയിരുന്നു. പിന്നീട് ഓഗസ്റ്റ് 14 ഹോം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കിയ അമിത് ഷായെ ഓഗസറ്റ് 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടുന്ന് രോഗം ഭേദമായി അമിത് ഷാ ഓഗസ്റ്റ് 31 ആശുപത്രി വിട്ടിരുന്നു

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല