എഐകെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ക്കും മാതൃക: ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍

ആള്‍ ഇന്ത്യാ കെംഎസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സേവന രംഗത്തും ആരോഗ്യ പരിപാലന രംഗത്തു നടത്തി വരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനകരമാണെന്ന് ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നടക്കുന്ന ദശദിന സമൂഹ വിവാഹത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.
ആരോഗ്യ പരിപാലന രംഗത്ത് ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പാലിയേറ്റീവ് കെയരിന്റെ കേരള മോഡല്‍ ബംഗ്ലൂരു മഹാനഗരത്തിന് പരിചയപ്പെടുത്തിയത് എഐകെഎംസിസിയും എസ്.ടി.സി.എച്ചുമാണ്. കൊവിഡ് പ്രതിസന്ധി കാലത്ത് കൊവിഡ് കെയര്‍ സെന്റര്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് എഐകെഎംസിസി ചെയ്തത. ഇത് പൊതു സമൂഹത്തില്‍ വലിയ സ്വധീനവും പ്രയോജനവും സൃഷ്ടിക്കുന്നു. സര്‍ക്കാരുകളുടെ ജനസേവന പദ്ധതികള്‍ക്ക് വരെ സഹാകരമാകുന്നുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

*ഫൈസര്‍, ആസ്​ട്രസെനക വാക്​സി​ന്‍റ ഫലപ്രാപ്​തി ആറു മാസം*

എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണട്് സിദ്ദീഖ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് കേരള സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീന്‍, അല്‍ത്വാഫ് ഖാന്‍, ഫരിക്കോ മമ്മു ഹാജി, ഖുറൈശി സാഹിബ്, ഇഖ്ബാല്‍ അഹമ്മദ്, പി.കെ ഷക്കീര്‍, അബ്ദുല്‍ അസീസ്, അഡ്വ താഹിര്‍ ഹുസൈന്‍, ഹബീബുല്ലാഹ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇല്‌ക്ട്രോണിക് സിറ്റി ഫസ്റ്റ് ഫേസ്, മടിവാള, മല്ലേശ്വരം ഏരിയാ കമ്മിറ്റികള്‍ വിവാഹ സംഗമത്തിന് അതിഥേയത്വം വഹിച്ചു.
അബ്ദുല്ല മാവള്ളി സ്വാഗതവും സുബൈര്‍ കായക്കൊടി നന്ദിയും പറഞ്ഞു.

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും