പ്രഭാസിന്റെ ആദിപുരുഷ് റിലീസ് പ്രഖ്യാപിച്ചു

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ലോകമെമ്ബാടുമായി ജൂണ്‍ 15ന് ചിത്രം റിലീസ് ചെയ്യും.രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ് എത്തുന്നത്.

കൃതി സനണ്‍ നായികയായി എത്തുന്നു . ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തുന്നത് സെയ്ഫ് അലി ഖാനാണ്. നേരത്തെ പുറത്തിറക്കിയ ടീസറിന് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് എത്തിയ ത്രിഡി പതിപ്പ് വന്‍ സ്വീകാര്യത നേടിയ. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തില്‍ രാവണനായാണ് സെയ്ഫ് അലിഖാന്‍ വേഷണിടുന്നത്. സീതയുടെ റോളിലാണ് കൃതി എത്തുക. നടന്‍ സണ്ണി സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Related posts

ബെംഗളൂരുവില്‍ യുവാവ് സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു; നില അതീവഗുരുതരം

2035ഓടെ ഉത്തര കര്‍ണാടക പുതിയ സംസ്ഥാനം? ബിജെപി എംഎല്‍എയുടെ പ്രവചനം വിവാദത്തില്‍

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു