ചിത്രീകരണത്തിനിടെ നടന്‍ പ്രകാശ് രാജിന് പരിക്ക്

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത് . കെയ്യിനാണ് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്‍തു.

“ഒരു ചെറിയ വീഴ്ച. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക”. പ്രകാശ് രാജിന്റെ ട്വീറ്റില്‍ പോസ്റ്റ് ഇങ്ങനെയാണ്.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

തൊടാനൊരുങ്ങി അര്‍ണബ്, വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു, സ്കൂളുകള്‍ക്ക് അവധി

ബ്രേക്കിങ് ബാഡ്’ പിന്നാലെ ‘പ്രിസണ്‍ ബ്രേക്ക്’; വിജയ് സര്‍ക്കാരിനെതിരെ എം.കെ. സ്റ്റാലിൻ