കോഴിക്കോട് ആറ് മാസം വളര്‍ച്ചയുള്ള ആണ്‍കുഞ്ഞിന്‍റെ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയില്‍; തീര്‍ത്ഥാടക സംഘത്തില്‍പെട്ട യുവതിയുടേതെന്ന് കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ആറ് മാസം വളര്‍ച്ചയുള്ള ആണ്‍കുഞ്ഞിന്‍റെ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയില്‍. കോണ്‍വെന്റ് റോഡില്‍ ചർച്ച്‌ ഓഫ് ഗോഡ് പള്ളിയുടെ കോമ്പൗണ്ടിലാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.തീര്‍ത്ഥാടക സംഘത്തില്‍പെട്ട കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഫ്രാങ്കോ എന്ന സ്ത്രീയുടേതാണ് കുഞ്ഞെന്ന് പൊലീസ് കണ്ടെത്തി. സന്ധ്യയോടെയാണ് സംഭവം. പൊലീസ് ഈ ഭ്രൂണം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു.തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്‍റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൌണ്ടില്‍ ഭ്രൂണം ഉപേക്ഷിച്ച്‌ കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് പ്രസവ വേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. എന്നാല്‍ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യുവതി ചികിത്സയിലാണുള്ളത്.

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം