ഡല്‍ഹിയിലെ പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഡല്‍ഹി; ഡല്‍ഹിയിലെ പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഹര്‍ഷ് വിഹാറിലെ ഹനുമാന്‍ പാര്‍ക്കിലാണ് സംഭവം. ബെഞ്ചിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

അതേസമയം ആഴ്ചകള്‍ക്ക് മുമ്ബ് ഡല്‍ഹിയിലെ ശ്മശാനത്തില്‍ ഒമ്ബത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം വിട്ടുമാറും മുമ്ബാണ് പുതിയ സംഭവം. അന്വേഷണത്തില്‍ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണ് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Related posts

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും