കർണാടകയിലേക്ക് 5 പത്മശ്രീ പുരസ്‌കാരങ്ങൾ

ബെംഗളൂരു:ഇത്തവണ പത്മപുരസ്കാര പട്ടികയിൽ കർണാടകയിൽ നിന്നുള്ള 5 പേർ ഇടംപിടിച്ചു. ദലിത് കവിയും നാടകകൃത്തുമായിരുന്ന പരേതനായ സിദ്ധലിംഗയ്യ (സാഹിത്യം), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ സയൻസ് ഡയറക്ടർ ജനറൽ ഡോ.സുബ്ബണ്ണ അയ്യപ്പൻ (സയൻസ് ആൻഡ് എൻജിനീ യറിങ്), ശിവമൊഗ്ഗ ഹൊസഹ ള്ളിയിൽ നിന്നുള്ള ഗമക (കാവ്യ വാചന ഗായകനായ എച്ച്.ആർ.കേശവമൂർത്തി (കല), കൃഷി വിദഗ്ധനും ധാർ വാഡിലെ വിശ്വശാന്തി അഗ്രി കൾചറൽ റിസർച്ച് സെന്റർ സ്ഥാപകൻ അബ്ദുൽ ഖാദർ നടക്കാട്ടിൻ (സംരംഭകൻ), മംഗളൂരുവിൽ മല തുരന്ന് തുരങ്കങ്ങളിലൂടെ വെള്ളമെത്തിച്ച് കാർഷിക വിജയം കൊയ്ത അമായ് മഹാലിംഗ നായിക് (കൃഷി) എന്നിവർക്കാണ് ബഹുമതി.

Related posts

‘നേഹയ്ക്കുള്ള പിന്തുണ വ്യക്തിപരം’; ആരാധകര്‍ക്കിടയിലെ വിവാദത്തില്‍ താഷിയുടെ വിശദീകരണം

ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് യുവതി മരിച്ചു; അഭിഭാഷകനായ സഹോദരൻ അറസ്റ്റിൽ

ശാപമോഷം കാത്ത് ബെംഗളൂരു ഈജിപുര ഫ്ലൈഓവര്‍; 158 കോടി ചിലവ്, തുടങ്ങിയിട്ട് 9 വര്‍ഷം, 2027ലും തുറക്കില്ലേ?