മീൻ ലോറിയിൽ നിന്ന് രണ്ട് ക്വിന്റല്‍ കഞ്ചാവ് പിടികൂടി; മലയാളികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: മംഗളൂരുവില്‍ മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന രണ്ട് ക്വിന്റല്‍ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. . കഞ്ചാവിന് പുറമെ ലോറിയില്‍ നിന്ന് നാല് വാളുകളും പൊലീസ് പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫാറൂഖ്, മൊയ്തീന്‍ നവാസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. മറ്റു രണ്ടുപേര്‍ മംഗളൂരു, കുടക് സ്വദേശികളാണ്. മൂടബിദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസിന്റെ അന്വേഷണത്തിനിടെയാണ് കഞ്ചാവു കടത്തിനെകുറിച്ചു പൊലീസിന് വിവരം ലഭിച്ചത്. മീന്‍ലോറിയില്‍ വിശാഖപട്ടണത്തുനിന്നാണു പ്രതികള്‍കഞ്ചാവ് കൊണ്ടുവന്നത്. വാഹനപരിശോധനയ്ക്കിടെ ഉള്ളാള്‍ കെ.സി.റോഡില്‍ വച്ചാണ് പ്രതികളെ പൊലീസ്‌ അറസ്റ്റ് ചെയ്തത്.

*കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26811 പേർക്ക്. 40741 പേർ രോഗമുക്തി നേടി*

ലോറിക്ക് അകമ്ബടി വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരില്‍ ഒരാള്‍ ലോറിയിലും മൂന്നുപേര്‍ അകമ്ബടിയായി കാറിലും ഉണ്ടായിരുന്നവരാണ്.കാസര്‍കോട്, ദക്ഷിണ കന്നഡ, കുടക്, ഹാസന്‍ ജില്ലകളില്‍ വിതരണത്തിനായി എത്തിച്ചതായിരുന്നു കഞ്ചാവ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

Related posts

ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി

സിദ്ധരാമയ്യയുമായി ഭിന്നതയില്ല : ഡി.കെ ശിവകുമാര്‍

വിവാഹവും മാതൃത്വവും സ്ത്രീകളുടെ കരിയറിന് തടസമാകരുത്; കര്‍ണാടക ഹൈകോടതി