3 വയസുകാരന്‍ പൂളില്‍ വീണുമരിച്ചു

ബാംഗ്ലൂർ : മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളില്‍ വീണുമരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷിച്ചുളള ഒരുക്കത്തിനിടെയാണ് അപകടം.ശനിയാഴ്ചയാണ് സംഭവം നടന്നത്. ലക്ഷ്മീർ എന്ന കുട്ടിയാണ് മരിച്ചത്.ജെപി നഗർ സ്വദേശികളായ സ്വാതിയുടെയും ചരണ്‍ രാജിന്റെയും മകനാണ് ലക്ഷ്മീർ. സ്വാതി രണ്ടാമത്തെ കുഞ്ഞിനെ എട്ട് മാസം ഗർഭിണിയാണ്. ചരണ്‍ രാജ് ഒരാഴ്ച മുൻപ് ജോലി സംബന്ധമായി വിദേശത്തേക്ക് പോയിരുന്നു. ഗർഭിണിയായ സ്വാതി ഒരു സുഹൃത്തിനൊപ്പം ഗർഭകാല ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു.ഈ സമയത്ത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുള്ള ലക്ഷ്മീർ അബദ്ധത്തില്‍ പൂളില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ചരണ്‍ രാജ് നാളെ വിദേശത്ത് നിന്ന് ബെംഗളൂരുവില്‍ തിരിച്ചെത്തും. അതിനുശേഷമാകും പോസ്റ്റ്‌മോർട്ടം നടക്കുക. ഇന്നലെ നടന്ന സംഭവത്തിന്റെ ആഘാതത്തില്‍ അമ്മ സ്വാതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വയസുകാരനൊപ്പമുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. മാദനായകനഹള്ളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts

എക്കാലവും രക്ഷപ്പെടാമെന്ന മോഹം വേണ്ട; ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരത്ത് നൈറ്റ് ക്ലബുകളിൽ ഡാൻസാഫിന്റെ മിന്നൽ പരിശോധന; ഡിജെ പാർട്ടികൾ നിരീക്ഷണത്തിൽ

‘ഞാൻ പോകുന്നു, മരണ ശേഷം മറ്റൊരു വിവാഹം കഴിക്കണം’; പതിനെട്ടാം നിലിയില്‍ നിന്നും ചാടി യുവതിയും മകനും ജീവനൊടുക്കി