ട്രക്കുമായി കൂട്ടിയിടിച്ച്‌ ബസിന് തീപിടിച്ചു; 13 പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: ട്രക്കുമായി കൂട്ടിയിടിച്ച്‌ സ്വകാര്യ ബസിന് തീപിടിച്ച്‌ 13 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഗുണ- ആരോണ്‍ റോഡില്‍ ബുധനാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം.

മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോള്‍ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്. ട്രക്ക് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇനി ഇത്തരമൊരു അപകടം നടക്കാതിരിക്കാനുള്ള മുൻകരുതല്‍ സ്വീകരിക്കാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related posts

മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ, നടപടിക്കൊരുങ്ങി റെയിൽവേ

‘മലയാളികൾക്ക് ബുദ്ധിയില്ല’ പരാമർശം; പ്രതാപ് സിംഹ മാപ്പുപറയണമെന്ന് മലയാളി സംഘടനകൾ, ഇല്ലെങ്കിൽ കർണാടകയാകെ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

പട്ടികയില്‍ കേരളവും; രാജ്യത്തെ മികച്ച ആഭ്യന്തര ലക്ഷ്യസ്ഥാനമായി ബെംഗളൂരു, പിന്നിലാക്കിയത് ഡല്‍ഹിയെ