ബെംഗളൂരു: നഗ്നനാക്കി നൃത്തം ചെയ്പ്പിച്ചു, ലൈംഗികമായി പീഡിപ്പിച്ചു; പത്താംക്ലാസ് വിദ്യാര്‍ത്ഥി നേരിട്ടത് കൊടുംപീഡനം

ബെംഗളൂരു: പത്താം ക്ലാസ് വിദ്യാർത്ഥി ക്രൂരമായ റാഗിങ്ങിന് ഇരയായി. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ പത്താംക്ലാസു വിദ്യാർത്ഥിയാണ് സ്കൂളിലെ ഹോസ്റ്റലില്‍ ക്രൂരമായ റാംഗിന് വിധേയമായത്.ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ റാംഗിന് വിധേയമാക്കിയത്.സ്കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് പന്ത്രണ്ടാം ക്ലാസിലെ അഞ്ച് വിദ്യാർഥികള്‍ ചേർന്ന് വിദ്യാർത്ഥിയെ പീഡിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയെ നഗ്നനാക്കി നൃത്തം ചെയ്പ്പിച്ചുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി.

സെപ്റ്റംബർ മൂന്നു മുതല്‍ ആറു വരെ സ്ഥിരമായി വിദ്യാർത്ഥി ഹോസ്റ്റല്‍ മുറിയില്‍ വച്ച്‌ റാഗിങ്ങിന് ഇരയായതായി മാതാപിതാക്കള്‍ പറയുന്നു. റാഗിങ് നടന്നതിനു പിന്നാലെ ഹോസ്റ്റല്‍ വാർഡനും പ്രിൻസിപ്പലിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഇരയുടെ മാതാപിതാക്കള്‍ അറിയിച്ചു. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിക്കുകയും ഇരുമ്ബ് വടി കൊണ്ട് മർദിക്കുകയും ചെയ്തെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല