വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമ്ബാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുകയാണ്. 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തില്‍ നാട്ടിലേക്ക് പോകും.

Related posts

ഇൻസ്റ്റഗ്രാം തർക്കം; 17കാരനെ പെൺകുട്ടിയെ ഉപയോഗിച്ച് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന് സംശയം, മൂന്ന് പേർ കസ്റ്റഡിയിൽ

എസ്.ഐ.ആർ വിരുദ്ധ സമരം: കോടതിയിൽ മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ

ഗണവേഷം ധരിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിൽ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു