തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. ഗാല്ലറിസ്റ്റായ നിക്കോളായ് സച്ച്‌ദേവ് ആണ് പ്രതിശ്രുത വരൻ. നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. വെള്ളിയാഴ്ച മുംബൈയില്‍ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കുറിപ്പുമായി സംഗീത ലക്ഷ്മണ ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 14 വർഷമായി വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും സൗഹൃദത്തിലായിരുന്നു. ഈ വർഷം തന്നെ വിവാഹം ഉണ്ടാകും.