കാറിടിച്ച്‌ പ്രഭാതസവാരിക്കാരായ രണ്ടു സ്ത്രീകള്‍ മരിച്ചു; കാറിലുണ്ടായിരുന്ന രോഗി ഹൃദയാഘാതം മൂലം മരിച്ചു

കൊച്ചി: കിഴക്കമ്ബലം പഴങ്ങനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു.ഇവരില്‍ രണ്ട് പേര്‍ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. ഹോമിയോ ഡോക്ടറായ സ്വപ്‌നയാണ് മരിച്ചത്. സ്വപ്‌നയും ഭര്‍ത്താവുമാണ് കാറിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെയാണ് അപകടം.

രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി ആശുപത്രിയില്‍ എത്തിയ ശേഷം ആംബുലന്‍സ് അയയ്ക്കുകയായിരുന്നു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍