ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: കർണാടകയില്‍ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കോഴിക്കോട് മാങ്കാവ് സ്വദേശികളായ കെ. ബാസല്‍ മുഹമ്മദലി, ലിഫായിൻ മുഹമ്മദ് എന്നിവരാണ് മരിച്ചത്.ബെംഗഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലായിരുന്നു അപകടം.

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ജീപ്പ്, നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പാതയില്‍ ലോറി പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് തൊട്ടുപിന്നാലെ എത്തിയ വാഹനം ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ജീപ്പിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാളുടെ നില ഗുരുതരമാണ്.

Related posts

ലോഡ്ജിൽ 22കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി; തർക്കം അതിരുവിട്ടതോടെ യുവതിയെ കൊലപ്പെടുത്തി, ജീവനക്കാർക്ക് ഞെട്ടൽ

ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സബര്‍ബൻ റെയില്‍വേ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു

എഥനോൾ വിവാദം: എണ്ണക്കമ്പനികൾക്കെതിരെ കർണാടകയുടെ നടപടി; ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് കേരളം മൂന്നാം തവണയും കത്ത് നൽകി