കാറ്റ് നിറയ്ക്കുന്നതിനിടെ ജെ.സി.ബിയുടെ ടയര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ റായ്പൂരില്‍ ജെ.സി.ബിയുടെ ടയര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ മരിച്ചു. ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മേയ് 3 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജ്പാല്‍ സിംഗ്, പ്രഞ്ജന്‍ നാംദേവ് എന്നിവരാണ് മരിച്ചത്.

ഇരുവരും മധ്യ പ്രദേശിലെ സത്‌ന സ്വദേശികളാണ്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് റായ്പുര്‍ ജില്ലാ പൊലീസ് അറിയിച്ചു.

55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ രണ്ട് തൊഴിലാളികള്‍ ടയറിലേക്ക് വായു നിറയ്ക്കുന്നത് കാണാം. ടയറില്‍ കാറ്റ് നിറച്ച തൊഴിലാളിയുടെ സമീപമെത്തി മറ്റൊരാള്‍ ടയര്‍ അമര്‍ത്തിനോക്കിയതിനിടെ അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Related posts

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വീണ്ടും ട്വിസ്റ്റ്: പ്രിയങ്ക ലക്ഷ്യമിട്ടത് ഭര്‍ത്താവിനെയും മക്കളെയും ഇരകളാക്കി സ്വര്‍ണ്ണക്കടത്ത്

ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം; വാദം ഇന്ന് ഹൈക്കോടതിയിൽ

ഫൈവില്‍ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി