Home Featured ബെംഗളൂരു : പാക് അനുകൂല മുദ്രാവാക്യം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : പാക് അനുകൂല മുദ്രാവാക്യം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം ടി.വി.യിൽ കാണുന്നതിനിടെ പബ്ബിൽ പാക് അനുകൂല മുദ്രാവാക്യംവിളിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ന്യൂ ഗുരപ്പന പാളയ സ്വദേശികളായ ഇനയത് (28), സയിദ് മുബാറക് (25) എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച രാത്രി 10.30-ഓടെ ജെ.പി. നഗർ ഫസ്റ്റ് ഫേസിലെ പബ്ബിലാണ് സംഭവം. മത്സരം കഴിഞ്ഞപ്പോൾ പബ്ബിലുണ്ടായിരുന്ന ഒരാൾ ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം വിളിച്ചു. ഈ സമയം സമീപത്തെ മേശയിലുണ്ടായിരുന്ന കുറച്ചുപേർ ‘പാകിസ്‌താൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് പബ്ബ് മാനേജർ സുധീർ സിങ് പറഞ്ഞു. ഇതോടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടെ പാകിസ്‌താൻ അനുകൂല മുദ്രാവാക്യംവിളിച്ച രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇനയതിനെയും മുബാറക്കിനെയും അവിടെയുണ്ടായിരുന്നവർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്ന് ജെ.പി. നഗർ പോലീസ് പറഞ്ഞു.

മിഷോങ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈയില്‍ വെള്ളക്കെട്ട്, റെഡ് അലര്‍ട്ട്; നിരവധി ജില്ലകളില്‍ അവധി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ.ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തമിഴ്‌നാട് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയിട്ടുണ്ട്.ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം തുടങ്ങി ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വന്ദേഭാരത് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വ്യാസാര്‍പാടിയില്‍ റെയില്‍വേ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ ചെന്നൈ സെന്‍ട്രലിലേക്ക് വരേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.ഏതു സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പുതുച്ചേരിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group