Home Featured ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുപ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുപ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

by admin

ബം​ഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുപ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. പ്രതിമ സ്ഥാപിക്കുന്നതിനായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും രണ്ട് രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നടപ്പിലാക്കാനായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമമാണിതെന്നും പ്രസ്താവിച്ച്‌ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിന്‍മേലാണ് നടപടി. ബം​ഗളൂരുവില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെ രാമന​ഗര ജില്ലയിലെ കനകപുര താലൂക്കിലെ കപാലബേട്ടയിലാണ് ക്രിസ്തു പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ യാതൊരു വിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്ന് ഹാരോബെല കപാലബേട്ട അഭിവൃദ്ധി ട്രസ്റ്റിനെ കോടതി കര്‍ശനമായി വിലക്കിയിട്ടുണ്ട്.

കനത്ത മഴയിൽ മുങ്ങി കൊറമംഗല

അന്തോണി സ്വാമിയും മറ്റ് ഏഴ്പേരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി പരി​ഗണിച്ച്‌ ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റീസ് അശോക് എസ് കിനാ​ഗി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും സംസ്ഥാന സര്‍ക്കാരിനും ട്രസ്റ്റിനും നോട്ടീസ് നല്‍കുകയും ചെയ്തു. കനകപുരയില്‍ 2000 ക്രിസ്ത്യാനികളാണുളളതെന്നും അവരില്‍ 1500 പേര്‍ നല്ലഹള്ളി, ഹരോബെല എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. കര്‍ണാടകയിലെ മുന്‍ കോണ്‍​ഗ്രസ് നേതാക്കളായ ഡികെ ശിവകുമാര്‍, ഡികെ സുരേഷ് എന്നിവരുടെ പേരുകളാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇവര്‍ ക്രൈസ്തവ സമുദായത്തിന്റെ നിര്‍ദ്ദേശമില്ലാതെ സ്വമേധയാ ആണ് ക്രിസ്തു പ്രതിമ നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയതെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടന്ന സിറ്റികളിൽ ബാംഗ്ളൂരിന് മൂന്നാം സ്ഥാനം

ഡികെ ശിവകുമാര്‍, ഡികെ സുരേഷ് എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതിമ നിര്‍മ്മാണത്തിനായി 10ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് ട്രസ്റ്റ് അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹാരോബെല ​ഗ്രാമത്തില്‍ ഇപ്പോള്‍ ഒരു പള്ളിയുണ്ടെന്നും മറ്റൊരു പള്ളിയുടെ ആവശ്യമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വെളിപ്പെടുത്തല്‍. കപാലബേട്ടയില്‍ ക്രൈസ്തവ മതസ്മാരകങ്ങളുണ്ടെന്ന ശിവകുമാറിന്റെ പ്രസ്താവന ശരിയല്ല, വോട്ട് ബാങ്ക് ലക്ഷ്യമാക്കി, ഒരു പ്രത്യേക മതവിഭാ​ഗത്തെ അനുകൂലിച്ച്‌, മതവൈരം സൃഷ്ടിക്കാനാണ് ഡികെ സഹോദരങ്ങള്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

22/08/2020: സംസ്ഥാത്ത് ഇന്ന് 13550 പേർക്ക് അസുഖം ഭേദമായി, ബാംഗ്ളൂരിൽ 7683

114 അടി ഉയരത്തില്‍‌ ക്രിസ്തു പ്രതിമ നിര്‍മ്മിക്കാനുള്ള നീക്കങ്ങളാണ് നടന്നു വന്നിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group