Home Featured ക്രിസ്മസ് അവധി: പ്രത്യേകട്രെയിൻ ടിക്കറ്റും തീർന്നു

ക്രിസ്മസ് അവധി: പ്രത്യേകട്രെയിൻ ടിക്കറ്റും തീർന്നു

ബെംഗളൂരു : ക്രിസ്മസ്അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് മൈസൂരുവിൽനിന്ന് കേരളത്തിലേക്ക് അവസാന നിമിഷം പ്രഖ്യാപിച്ച പ്രത്യേകതീവണ്ടിയിലും ടിക്കറ്റ് തീർന്നു. മൈസൂരു-കൊച്ചുവേളി സ്പെഷ്യൽ (06235) ആണ് സർവീസ് നടത്തുന്നത്.ശനിയാഴ്ച രാത്രി 9.40-ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി ഞായറാഴ്ച പുലർച്ചെ 12.10-ന് കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിലെത്തും. രാത്രി ഏഴുമണിയോടെയാണ് തീവണ്ടി കൊച്ചുവേളിയിലെത്തുന്നത്. തിരിച്ച് കൊച്ചുവേളി-മൈസൂരു പ്രത്യേകതീവണ്ടി (06235) അന്നേദിവസം രാത്രി 10-ന് പുറപ്പെടും. പിറ്റേദിവസം വൈകീട്ട് നാലിന് കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിലെത്തും.കൊച്ചുവേളിക്കുള്ള പ്രത്യേകതീവണ്ടിയിൽ റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കകം ടിക്കറ്റുകൾ തീരുകയായിരുന്നു.

വെള്ളിയാഴ്ച‌ വൈകീട്ടുള്ള ബെർത്ത് നിലയനുസരിച്ച് സ്ലീപ്പർ കോച്ചിൽ 20 ആണ് വെയ്റ്റിങ് ലിസ്റ്റ്. എ.സി. ത്രീ ടിയറിൽ ഏഴാണ് വെയ്റ്റിങ് ലിസ്റ്റ്. എ.സി. റ്റു ടിയറിൽ വെയ്റ്റിങ് ലിസ്റ്റ് ഒന്ന് ആണ്. കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽ അഞ്ച് മിനിറ്റും കെ.ആർ. പുരം സ്റ്റേഷനിൽ രണ്ടുമിനിറ്റുമാകും തീവണ്ടി നിർത്തുക.അവധിയോടനുബന്ധിച്ച് അവസാനനിമിഷമാണെങ്കിലും പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത് ഒട്ടേറെ മലയാളിയാത്രക്കാർക്ക് ആശ്വാസമായി. അതേസമയം, പ്രത്യേകതീവണ്ടി പ്രഖ്യാപനം വൈകിയതിനാൽ തീവണ്ടിയുണ്ടാകുമോയെന്ന് ഉറപ്പില്ലാതെ അമിതനിരക്കിൽ സ്വകാര്യബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുമുണ്ട്.

സ്റ്റോപ്പും എത്തുന്ന സമയവും:മാണ്ഡ്യ (രാത്രി 10.25), കെങ്കേരി (രാത്രി 11.33), കെ.എസ്.ആർ. ബെംഗളൂരു (പുലർച്ചെ 12.10), കെ.ആർ. പുരം (പുലർച്ചെ 12.40), ബംഗാരപേട്ട് (പുലർച്ചെ 1.23), സേലം ജങ്ഷൻ (പുലർച്ചെ 5.12), ഈറോഡ് ജങ്ഷൻ (രാവിലെ 6.20), തിരുപ്പൂർ (രാവിലെ 7.08), കോയമ്പത്തൂർ ജങ്ഷൻ (രാവിലെ 8.12), പാലക്കാട് ജങ്ഷൻ (രാവിലെ 9.32), ഒറ്റപ്പാലം (രാവിലെ 10.05), തൃശ്ശൂർ (ഉച്ചയ്ക്ക് 12.17), ആലുവ (ഉച്ചയ്ക്ക് 1.18), എറണാകുളം ടൗൺ (ഉച്ചയ്ക്ക് 2), കോട്ടയം (വൈകീട്ട് 3.37), തിരുവല്ല (വൈകീട്ട് 4.09), ചെങ്ങന്നൂർ (വൈകീട്ട് 4.20), കായംകുളം ജങ്ഷൻ (รู้ 4.40), കൊല്ലം വൈകീട്ട് 5:37)( കൊച്ചുവേളി (രാത്രി 7.10).

ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിച്ചാല്‍ എന്തു ചെയ്യും; സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് എംഎസ് ധോണി

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എംഎസ് ധോണി എന്നാകും ഐപിഎല്ലില്‍ നിന്ന് വിരമിക്കുക എന്നത് ആരാധകര്‍ക്ക് മുന്നിലുള്ള ചോദ്യമാണ്.ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച താരം ഈ സീസണോട് കൂടി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന ഊഹാപോഹങ്ങളുണ്ട്. എന്നാല്‍ ഇതില്‍ താരം ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിച്ചാല്‍ എന്തു ചെയ്യുമെന്ന ആരാധകന്റെ ചോദ്യത്തിന് ക്യാപ്റ്റൻ നല്‍കിയ മറുപടിയാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.’ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നതിനെ പറ്റി ഞാൻ ഇതുവരെയും ചിന്തിച്ചിട്ടില്ല. ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നു. ഐപിഎല്ലിന്റെയും ഭാഗമാണ്. ക്രിക്കറ്റ് അവസാനിപ്പിച്ച ശേഷം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച്‌ എനിക്കും വലിയ ധാരണയില്ല. പക്ഷേ ഒരു കാര്യമറിയാം, കുറച്ചു നാള്‍ ഞാൻ സൈനിക സേവനം ചെയ്യും.

കാരണം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി എനിക്ക് സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ സാധിച്ചിട്ടില്ല.’ .- ധോണി പറഞ്ഞു.2011ലാണ് ധോണിക്ക് ഓണററി റാങ്കായി ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയ്‌ക്ക് കീഴിലുള്ള ലെഫ്റ്റനന്റ് കേണലാണ് ധോണി. 2019ല്‍ ധോണി കശ്മീരില്‍ സൈനിക സേവനം അനുഷ്ഠിച്ചിരുന്നു. സൈനിക സേവനത്തിനിടെ കാവല്‍ ജോലിയ്‌ക്കൊപ്പം മിലിറ്ററി പോസ്റ്റുകളിലെ നിരീക്ഷണ ജോലിയും ധോണി ചെയ്തിരുന്നു.കൂടാതെ സൈന്യത്തിന്റെ പട്രോളിംഗ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് തുടങ്ങിയ ചുമതലകളും നിര്‍വ്വഹിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group