തിരുവനന്തപുരം: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. കത്തോലിക്കാ സഭാധ്യക്ഷന്മാർ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ദീർഘകാല കീഴ്വഴക്കം മറികടന്ന് ജന്മനാടായ ഷിക്കാഗോയില്‍ വോട്ട് ചെയ്തു.പൗരനെന്ന നിലയിലെ അവകാശവും കടമയുമാണ് നിർവഹിച്ചതെന്ന് മാർപാപ്പശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്കാരവും വിദ്യാർത്ഥികളില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ജവഹർലാല്‍ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയും വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിടുന്ന സിദ്ധാർത്ഥ് സ്റ്റുഡന്റ് വെല്‍ഫെയർ ആപ്പിന്റെ ലോഞ്ചും നവംബർ നാലിന് നടക്കും.
രാവിലെ 11.30 ന് തിരുവനന്തപുരം ഗവ: വിമൻസ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ജവഹർലാല്‍ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും പങ്കെടുക്കും.വിദ്യാർത്ഥി ക്ഷേമവും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികളായ സ്റ്റുഡന്റ് ആസ്പിരേഷൻ സർവേ പുറത്തിറക്കല്‍, സി-ഡിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓണ്‍ലൈൻ കോഴ്സ് എന്നിവയും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.ശാസ്ത്രബോധത്തിന് 300 കേന്ദ്രങ്ങള്കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജവഹർലാല്‍ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയിലൂടെ ശാസ്ത്ര ബോധം, മാനവികത, അന്വേഷണാത്മക ചിന്ത എന്നിവ വിദ്യാർത്ഥികളില്‍ വളർത്തുകയാണ് ലക്ഷ്യം. ഇതിനായി 300 കേന്ദ്രങ്ങളിലൂടെ 15 ലക്ഷം യുവാക്കളിലേക്കും പൊതുസമൂഹത്തിലേക്കും ശാസ്ത്രബോധ പ്രചാരണം എത്തിക്കും.
ശാസ്ത്രബോധ ഓണ്‍ലൈൻ കോഴ്സിനൊപ്പം കൈപ്പുസ്തകങ്ങള്‍, വീഡിയോ റീലുകള്‍ എന്നിവയും തയാറാക്കും.വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സിദ്ധാർത്ഥ് ആപ്പ്റാഗിങ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതാണ് സിദ്ധാർത്ഥ് സ്റ്റുഡന്റ് വെല്‍ഫെയർ ആപ്പ്. വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികള്‍ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും.ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിങ് കമ്മീഷൻ രൂപീകരിക്കുന്നതിനുമായി സിദ്ധാർത്ഥ് ആന്റി റാഗിങ് ആക്ടിന്റെ കരട് സർക്കാരിന്റെ പരിഗണനയിലാണ്. ശാസ്ത്ര മനോഭാവവും വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ശക്തിപ്പെടുത്തുന്ന ഈ പദ്ധതികള്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ വിദ്യാർഥി സൗഹൃദവും പുരോഗമനപരവുമാക്കുന്നതിനുള്ള സർക്കാരിന്റെ ഇടപെടലുകളുടെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.