വീടിനുള്ളില്‍ രഹസ്യ അറ, കിടപ്പുമുറിക്ക് താഴെ അലമാര വെച്ച്‌ മറച്ച നിലയില്‍; കണ്ണ് തള്ളി പൊലീസ്, കണ്ടെത്തിയത് വൻ ലഹരി ശേഖരം

വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി.ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച്‌ മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Related posts

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ; പരീക്ഷണം പുരോഗമിക്കുന്നു, ഔട്ടര്‍ റിംഗ് റോഡിലെ യാത്ര ഇനി സുഗമമാവും

ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി

സിദ്ധരാമയ്യയുമായി ഭിന്നതയില്ല : ഡി.കെ ശിവകുമാര്‍