Home Featured കോണ്‍ഗ്രസ് നല്ലൊരു വേദിയായിരിക്കുമെന്ന് ഉറപ്പുണ്ട്; ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റുമായ അക്കായ് പദ്മശാലി കര്‍ണാടക കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസ് നല്ലൊരു വേദിയായിരിക്കുമെന്ന് ഉറപ്പുണ്ട്; ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റുമായ അക്കായ് പദ്മശാലി കര്‍ണാടക കോണ്‍ഗ്രസിലേക്ക്

by admin

ബെംഗളൂരു: പ്രശസ്ത എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റ് അക്കായ് പദ്മശാലി കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് അക്കായ് പ്രതികരിച്ചു. ഞായറാഴ്ചയാണ് അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ.

ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ക്ക് ഭീഷണിയുള്ള ഈ സമയമാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ഉചിതമായ സമയമെന്ന് തനിക്ക് തോന്നിയെന്ന് അവര്‍ പറഞ്ഞു.

കോവിഡ് മരണസംഖ്യ 8000 കടന്നു:കർണാടക കോവിഡ് അപ്ഡേറ്റ് (20-09-2020)

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് ആവശ്യമാണെന്നും അക്കായ് പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശനത്തിനുള്ള തീരുമാനം ആദ്യപടിയാണെന്നും അക്കായ് പറഞ്ഞു.

കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച് കർണാടക ആർ ടി സി

ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവതരിപ്പിക്കാനും കോണ്‍ഗ്രസാണ് ഏറ്റവും മികച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group