ഡി.ഐ.ജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക്: പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്

കൊച്ചി: ഡി.ഐ.ജിയുടെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് തുറന്ന് ഹൈക്കോടതി അഭിഭാഷകർക്ക് സന്ദേശങ്ങളയച്ച കേസില്‍ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ അന്വേഷണം വഴിമുട്ടി.പ്രതികളെ കണ്ടെത്താൻ സാധിച്ചില്ലെന്ന് കാട്ടി എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോർട്ട് നല്‍കി.കൊച്ചി റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ പേരിലാണ് വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ട് തുറന്ന് തട്ടിപ്പിന് ശ്രമിച്ചത്. സംഭവം നടക്കുന്ന 2025ല്‍ അദ്ദേഹത്തിന് കണ്ണൂർ റേഞ്ചിന്റെ ചുമതലയായിരുന്നു.

ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ യതീഷ് ചന്ദ്രയുടെ പേരില്‍ സന്ദേശം ലഭിച്ച ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് ഡി.ഐ.ജി.യെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വ്യാജമാണെന്ന് അറിഞ്ഞത്.കുളത്തൂർ ജയ്സിംഗിന്റെ പരാതിയില്‍ 2025 ജനുവരിയില്‍ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. തുടരന്വേഷണത്തില്‍ പ്രതികള്‍ അന്യസംസ്ഥാനക്കാരാണെന്നും മേല്‍വിലാസം വ്യാജമാണെന്നും സ്ഥിരീകരിച്ചെങ്കിലും കണ്ടെത്താനായില്ല. തുട‌ർന്നാണ് അന്വേഷണം അവസാനിപ്പിക്കണമെന്ന് കോടതിക്ക് റിപ്പോർട്ട് നല്‍കിയത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ജയ്സിംഗ് പറഞ്ഞു.

Related posts

വീട്ടുകാരുടെ പേരില്‍ അടി, നേഹയും ഐശ്വര്യയും കൊമ്പനും തമ്മില്‍ വൻ തര്‍ക്കം

ചോറ്റാനിക്കരയില്‍ ഭജനയ്ക്കെത്തിയ യുവതിയുടെ മരണം കൊലപാതകം; ഇരട്ടസഹോദരി അറസ്റ്റില്‍

ഭര്‍ത്താവിന് പങ്കില്ല; കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന്