ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രി കെ സുധാകർ ബെംഗളൂരുവിലെ സി വി രാമൻ നഗർ ആശുപത്രിയിൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓരോ ജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങളിൽ വനിതകൾക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തും. രാവിലെ പത്തു മുതൽ നാലു മണി വരെ പ്രവർത്തിക്കുന്ന പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങളുടെ ചുമതല വനിത ജീവനക്കാർക്കാണ്. പിങ്ക് നിറത്തിലാണ് കേന്ദ്രങ്ങൾ അലങ്കരിക്കുക. ഓരോ ജില്ലകളിലും രണ്ടു കേന്ദ്രങ്ങൾ വീതം തുടങ്ങാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.