Home Featured മെയ് 31 വരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി

മെയ് 31 വരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി

by admin
center may announce relaxation

ബെംഗളൂരു : മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിങ്കളാഴ്ച അറിയിച്ചു.

31 വരെ അവശ്യ സേവനങ്ങൾ മാത്രം ഉൾപ്പെടുത്തി വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കും ഞായറാഴ്ചകളിൽ സമ്പൂർണ അടച്ചിടലും പ്രഖ്യാപിച്ചു യെഡിയൂരപ്പ പറഞ്ഞു. കണ്ടതുമെന്റ് സോണുകളിൽ കർശനമായ ലോക്ക്ഡൗൺ നടപടികളും മറ്റ് മേഖലകളിൽ സാമ്പത്തിക പ്രവർത്തനങ്ങളും അനുവദിക്കും.

സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും സ്വകാര്യ ബസുകളും സംസ്ഥാനത്തിനകത്ത് ഓടുന്ന ട്രെയിനുകളും സർവീസ് നടത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കടകളും തുറക്കാൻ അനുവദിക്കും.

bangalore malayali news portal join whatsapp group

നാലാം ഘട്ടത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സമ്മതത്തോടെ മാത്രമേ യാത്രക്കാരുടെ യാത്ര അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു രാജ്യവ്യാപകമായി ലോക്കഡൗൺ മെയ് 31 വരെ നീട്ടി.

ഇതുവരെ 1,100 ൽ അധികം രോഗികളും 30 ലധികം മരണങ്ങളും കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group