മൈസുരുവില്‍ പൂജയ്ക്കായി ക്ഷേത്രക്കുളത്തില്‍ കൊണ്ടുപോയി; ഗര്‍ഭിണിയായ ഭാര്യയെ മുക്കിക്കൊന്നു; മക്കളെ കൊലപ്പെടുത്താന്‍ ശ്രമം

മൈസുരു: ഗര്‍ഭിണിയായ യുവതിയെ അമ്ബലക്കുളത്തില്‍ മുക്കിക്കൊന്ന് ഭര്‍ത്താവ്. അതിന് ശേഷം മക്കളെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.മൈസുരുവിലെ ശ്രീകണ്‌ഠേശ്വരസ്വാമി ക്ഷേത്രത്തിലെ കുളത്തിലാണ് ഭാര്യയെ മുക്കിക്കൊന്നത്.nസംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പതുവയസുകാരനായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവയസുള്ള മൗല്യയെയും നാലുവയസുള്ള മലേശയെയും ഇയാള്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് മത്സ്യതൊഴിലാളികള ുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുട്ടികളെ രക്ഷിക്കാനായത്. മുപ്പത്തിയഞ്ചുകാരിയായ ദേവികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ ഏഴരയ്ക്ക് ക്ഷേത്രത്തില്‍ പൂജനടത്താനുണ്ടെന്ന വ്യാജേനയാണ് രാജേഷ് ഭാര്യയെയും മക്കളെയും ക്ഷേത്രക്കുളത്തിന് സമീപത്ത് എത്തിച്ചത്. ആദ്യം ഭാര്യയെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദേവികയുടെ പിതാവിന്റെ പരാതിയിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ദാമ്ബത്യപ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Related posts

തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം വാഹനവുമായി കടന്ന നാലംഗ സംഘം പിടിയില്‍

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു