നേഹയുടെ കൊലപാതകത്തില്‍ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ

ഹുബ്ബള്ളി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ ഹിരേമഠിന്റെ മകളുടെ കൊലപാതകത്തിന്റെ നടുക്കം മാറാതെ കര്‍ണാടക.

നേഹ ഹിരേമഠിനെ മുന്‍ സുഹൃത്തായ ഫയാസ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കുത്തിക്കൊലപ്പെടുത്തിയത്. ഇതിനിടെ, ഫയാസിന്റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ അടക്കം കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി.
നാടിനെ നടുക്കിയ കൊലപാതകം രാഷ്ട്രീയവിവാദമായി കത്തുകയാണ് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ക്യാമ്ബസില്‍ വച്ചാണ് നേഹയെ സുഹൃത്തായിരുന്ന ഫയാസ് കുത്തിക്കൊന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. ഇത് ലൗ ജിഹാദാണെന്ന് നേഹയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും എബിവിപിയും രംഗത്തെത്തി.

തുടര്‍ന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ, നേഹയുടെ കുടുംബാംഗങ്ങളെ കാണാന്‍ ഹുബ്ബള്ളിയിലെത്തിയത്. ഇതിനിടെ പ്രതി ഫയാസിന്റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറയുന്ന ദൃശ്യവും പുറത്ത് വന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഫയാസിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ