മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിലായി.

ബെംഗളുരു • മകളെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളും അമ്മയും കാമുകനും അറ സ്റ്റിലായി. ചിക്കബെല്ലാപുര മുസൽമാനരഹള്ളി നിവാസി പർവീണ ബാനു(28) കൊല്ലപ്പെട്ട കേസിൽ ഫയാസ്(50), ഭാര്യ ഗുൽസാർ ബാനു(46), പ്യാരേജാൻ(60) എന്നിവരാണ് അറസ്റ്റിലായത്.

ഗുൽസാറിനു മുറച്ചെറുക്കനായ പ്യാരേജാനുമായി ബന്ധമുണ്ടായിരുന്നു. മകൾ ഇതറിഞ്ഞതോ ടെയാണ് കൊലപ്പെടുത്തിയത്. പർവീണ മറ്റൊരു മതത്തിൽപെട്ടയാളെ വിവാഹം കഴിച്ചുവെന്നാണ് സംസാരശേഷിയില്ലാത്ത ഫയാസിനെ വിശ്വസിപ്പിച്ചത്. ഇതേത്തുടർന്നു കൊലപാതക ത്തിന് ഇയാളും സഹായിച്ചതായി പൊലീസ് പറഞ്ഞു.

Related posts

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ബന്നാര്‍ഘട്ടയില്‍ കാര്‍ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളല്‍