Home Uncategorized നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയില്‍

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയില്‍

by admin

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് പി ബാലചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

നാടക സംവിധായകൻ, സിനിമാ സംവിധായകൻ, നാടക രചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ സിനിമാ-നാടക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് പി ബാലചന്ദ്രൻ.

വൈറസ് ബാധ കണ്ടെത്തും ഇനി 20 മിനിറ്റില്‍; പുതിയ കൊവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് യുകെ

കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2012ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ച ‘ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തത് പി ബാലചന്ദ്രനാണ്.

കേരളത്തിൽ ഇന്ന് ഇന്ന് 821 പേർക്ക് കോവിഡ്:629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ:2 മരണം  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group