പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

ബെംഗളൂരുവിൽ ചുവടുവെച്ച ഏതൊരു മലയാളി പ്രവാസിക്കും മജസ്റ്റിക് ബസ് സ്റ്റേഷൻ (Kempegowda Bus Station) ഒരു അപരിചിതമായ ഇടമല്ല. കൊച്ചുവർത്തമാനങ്ങളും വീട്ടുവിശേഷങ്ങളും മനസ് നിറയെ പേറി നാട്ടിലേക്ക് വണ്ടി കയറാനും, തിരികെ സ്വപ്നങ്ങളുടെ ആകാശത്തേക്ക് ചിറകടിച്ചുയരാനും നമ്മൾ സ്ഥിരമായി എത്തുന്ന ഇടം! ഔദ്യോഗികമായി ‘കെമ്പെഗൗഡ ബസ് സ്റ്റേഷൻ’ എന്നാണ് രേഖകളിലെങ്കിലും, അന്നും ഇന്നും എല്ലാവരുടെയും നാവിൽ ആദ്യം ഓടിയെത്തുന്നത് ‘മജസ്റ്റിക്’ എന്ന പേരുതന്നെയാണ്.

എന്നാൽ ഈ വിളിപ്പേരിന് പിന്നിൽ ഒന്നൊന്നര സിനിമാ ചരിത്രമുണ്ടെന്ന് എത്രപേർക്കറിയാം?1920-കളിൽ ഈ പ്രദേശത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ‘മജസ്റ്റിക് തിയേറ്റർ’ (Majestic Theatre) എന്ന ഐക്കോണിക് സിനിമാ ടാക്കീസിൽ നിന്നാണ് ബസ് സ്റ്റാൻഡിന് ഈ പേര് വീണത്! അക്കാലത്ത് ബാംഗ്ലൂർ നിവാസികളുടെ പ്രധാന അടയാളവും ലാൻഡ്മാർക്കുമൊക്കെ ഈ തിയേറ്ററായിരുന്നു.

കാലം മാറി, 1960-കളിൽ ഇതിനടുത്തായി സ്ഥിതി ചെയ്തിരുന്ന ധർമ്മാംബുധി തടാകം (Dharmambudhi lake) വറ്റിച്ച് ഇന്നത്തെ വലിയ ബസ് സ്റ്റേഷൻ നിർമ്മിച്ചപ്പോഴും ആളുകൾ ആ പ്രദേശത്തെ ‘മജസ്റ്റിക്’ എന്ന് തന്നെ വിളിച്ചുപോന്നു. ഭരണകൂടം ഔദ്യോഗികമായി കെമ്പെഗൗഡയുടെ പേര് നൽകിയിട്ടുണ്ടെങ്കിലും, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പഴയ ആ സിനിമാ തിയേറ്ററിന്റെ ഓർമ്മ പേറുന്ന ‘മജസ്റ്റിക്’ എന്ന പേര് ആളുകളുടെ മനസ്സിൽ നിന്ന് മായാതെ കിടക്കുന്നു.നമ്മൾ മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് യാത്രക്കാരുടെ ജീവിതവുമായി തുന്നിച്ചേർത്ത മജസ്റ്റിക്കിന്റെ ഈ വെറൈറ്റി ചരിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാണ്!

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍