ബെംഗളൂരുവിൽ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം. അപ്പാർട്‌മെൻ്റിന് സമീപം പുള്ളിപ്പുലി കറങ്ങുന്നത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ രണ്ടോടെ അപ്പാർട്മെൻ്റിനു സമീപത്തെ റോഡിലൂടെ പുലി ചുറ്റിത്തിരിയുന്നതിൻ്റെ ദൃശ്യങ്ങളാണു പ്രചരിച്ചത്.പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അത്യാവശ്യകാര്യങ്ങൾക്കാല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രാത്രിയും പുലർച്ചെയും തനിച്ചു പുറത്തിറങ്ങരുതെന്നും കുട്ടികളെയും വളർത്തു മൃഗങ്ങളെയും പുറത്തിറക്കരുതെന്നും ഗേറ്റുകൾ അടച്ചിടണമെന്നും നിർദേശമുണ്ട്.

Related posts

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാര്‍ത്ഥ്’ ആപ്പ്

24 മണിക്കൂര്‍ കഴിഞ്ഞു, ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വരൂ; മോദിയെ വെല്ലുവിളിച്ച്‌ രാഹുല്‍

യന്ത്രവാള്‍ ഉപയോഗിച്ച്‌ വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവം; പ്രതിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി