ബംഗളൂരു: വീടിനകത്ത് പുലി; ദമ്ബതികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ബംഗളൂരു: തുമകുരു ജില്ലയില്‍ വീടിനകത്ത് കയറിയ പുലിയുടെ ആക്രമണത്തില്‍നിന്ന് ദമ്ബതികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.കുനിഗല്‍ താലൂക്കില്‍ മുളിയൂര്‍ ദുര്‍ഗ ഗ്രാമത്തിലെ മുഡ്ഡലിംഗനദൊഡ്ഡിയിലാണ് സംഭവം.വെള്ളിയാഴ്ച രാത്രിയാണ് ഇവിടുത്തെ ശിവണ്ണയുടെയും പദ്മമ്മയുടെയും വീട്ടില്‍ പുലി കയറിയത്. ഹാളില്‍ ഇരിക്കുകയായിരുന്ന പദ്മമ്മയാണ് ആദ്യം കണ്ടത്.

പൊടുന്നനെ പുലി ഉള്ളിലേക്ക് കടന്നു. ഇതോടെ ഇരുവരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.ശിവണ്ണ ഹുളിയൂര്‍ദുര്‍ഗ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിവരമറിയിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് മന്‍സൂറിന്റെ നേതൃത്വത്തില്‍ അധികൃതരെത്തി പുലിയെ പിടിക്കാന്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്

വിവാഹവേദിയില്‍ വരന്‍റെ ആദ്യ ഭാര്യയെത്തി; വധു വരന്‍റെ സഹോദരനെ വിവാഹം കഴിച്ചു

ന്യൂഡല്‍ഹി: വിവാഹവേദിയിലേക്ക് വരന്‍റെ ആദ്യ ഭാര്യ എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സൈംദംഗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.ഇതേത്തുടര്‍ന്ന് വധു, വരന്‍റെ ഇളയസഹോദരനെ വിവാഹം കഴിച്ചു. ആജ് തക് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആദ്യ വിവാഹം മറച്ചുവെച്ചാണ് യുവാവ് രണ്ടാമത്തെ വിവാഹത്തിന് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് വര്‍ഷം മുമ്ബ് സ്വന്തം ഗ്രാമത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ് യുവാവ് വിവാഹം കഴിച്ചത്.അവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ ദാമ്ബത്യ കലഹത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഇരുവരും വേര്‍പിരിഞ്ഞു താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആദ്യം വിവാഹം കഴിച്ച കാര്യം യുവാവ് പ്രതിശ്രുത വധുവിനോടും വീട്ടുകാരോടും മറച്ചുവെച്ചു.

മുന്‍നിശ്ചയിച്ച പ്രകാരം ഏറെ ആഘോഷങ്ങളോടെയാണ് വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്. വിവാഹ ദിവസം വധുവിന്റെ വീട്ടിലെത്തിയ വരനും സംഘത്തിനും വന്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നിക്കാഹ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ അതിനിടെയ വരന്റെ ആദ്യഭാര്യ മക്കളുമായി അവിടെയെത്തി ബഹളമുണ്ടാക്കി. ഇതോടെ ഈ വിവാഹത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞ് വധു പിന്‍മാറുകയായിരുന്നു.

വരന്‍റെ വധുവിന്‍റെയും ആളുകള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും അനുനയിപ്പിച്ച്‌ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെവെച്ച്‌ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിക്കാഹ് റദ്ദാക്കാനും, വധു വരന്‍റെ ഇളയസഹോദരനെ വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു ഇതേത്തുടര്‍ന്ന് വൈകാതെ യുവതി വിവാഹം കഴിക്കേണ്ടിയിരുന്നയാളുടെ ഇളയ സഹോദരനുമായുള്ള നിക്കാഹ് ചടങ്ങുകള്‍ നടത്തി. അതിനുശേഷം വധുവിനെയും കൂട്ടി വരനും സംഘവും സ്വന്തം ഗ്രാമത്തിലേക്ക് പോയി.

Related posts

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം

വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്