ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും”; സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച്‌ ബോളിവുഡ് കിംഗ് ഖാൻ

സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍.ബോളിവുഡില്‍ പല പ്രമുഖ താരങ്ങളും ഒടിടി റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെ അരങ്ങേറ്റം കുറിച്ചിരുന്നില്ല.’എസ്‌ആര്‍കെ പ്ലസ്’ എന്നാണ് താരത്തിന്റെ ഒടിടി പ്ലാറ്റ്‌ഫോമിന്റെ പേര്. ഷാരൂഖ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും എന്ന് കുറിച്ചാണ് താരം ഇക്കാര്യം പുറത്തുവിട്ടത്.സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ ഷാരൂഖിന് ആശംസകള്‍ നേര്‍ന്നു. ഇന്നത്തെ പാര്‍ട്ടി ഷാരൂഖിന്റെ വകയാണെന്ന പറഞ്ഞായിരുന്നു സല്‍മാന്റെ ആശംസ. ഒടിടി പ്ലാറ്റ്‌ഫോമിന്റെ ലോഗോയും അദ്ദേഹം അവതരിപ്പിച്ചു.

Related posts

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ; പരീക്ഷണം പുരോഗമിക്കുന്നു, ഔട്ടര്‍ റിംഗ് റോഡിലെ യാത്ര ഇനി സുഗമമാവും

ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി

സിദ്ധരാമയ്യയുമായി ഭിന്നതയില്ല : ഡി.കെ ശിവകുമാര്‍