കെവിന്റെ വിധവയായി ആ വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോള്‍ ബെംഗളൂരുവില്‍, കെവിന്റെ ഓര്‍മയില്‍ മുന്നോട്ട്

കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓര്‍മകള്‍ക്കു 3 വര്‍ഷം തികഞ്ഞത് ഇക്കഴിഞ്ഞ മെയ് 28 നാണ്. 2018 മെയില്‍ ആയിരുന്നു നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയില്‍നിന്നു കണ്ടെടുത്തത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ (23) തട്ടിക്കൊണ്ടുപോയി ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

മലയാളികള്‍ക്ക് കെവിനും നീനവും ഇന്നും ഒരു നോവായി അവശേഷിക്കുന്നു. പ്രണയത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്ന കെവിനും കെവിന്റെ ഓര്‍മ്മയില്‍ അവന്റെ കുടുംബത്തോടൊപ്പം ജീവിക്കുന്ന നീനുവിനു ഇപ്പോള്‍ ചില ലക്ഷ്യങ്ങളൊക്കെയുണ്ട്.

കെവിന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തില്‍ ആണ് നീനു ഇപ്പോള്‍ ഉള്ളത്. കെവിന്റെ അച്ഛന്‍ ജോസഫ്, അമ്മ മേരി, സഹോദരി കൃപ എന്നിവരാണ് ഇപ്പോള്‍ വീട്ടിലുള്ളത്. നീനു ബാംഗ്ലൂരില്‍ എംഎസ്ഡബ്ല്യു അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍. സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപയും പിഎം ആവാസ് യോജനയില്‍ നിന്നുള്ള നാല് ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവും എല്ലാം ലഭിച്ചതോടുകൂടി വീടുപണി പൂര്‍ത്തിയാക്കാന്‍ കെവിന്റെ കുടുംബത്തിന് കഴിഞ്ഞു.

കെവിന്‍ കൊലക്കേസ് പ്രതി ടിറ്റോ ജെറോമിന് അടുത്തിടെ ജയിലില്‍ വെച്ച്‌ ക്രൂരമര്‍ദ്ദനം ഇട്ടിരുന്നു. അപകടത്തില്‍ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു. കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ആണ് കോടതി വിധിച്ചത്.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം