Home covid19 കോവിഡ് കർശന നിയന്ത്രണങ്ങളുമായി അതിർത്തികൾ : ഇ പാസ് നിർബന്ധമാക്കി തമിഴ്നാടും

കോവിഡ് കർശന നിയന്ത്രണങ്ങളുമായി അതിർത്തികൾ : ഇ പാസ് നിർബന്ധമാക്കി തമിഴ്നാടും

by admin

പാലക്കാട്: കോവിഡ് നിയന്ത്രണവുമായി തമിഴ്നാടും. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകാന്‍ ഇ-പാസ് നിര്‍ബന്ധമാക്കി. വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലെത്താന്‍ ഇനി ഇ പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. കോയമ്ബത്തൂര്‍ ജില്ലാ കളക്ടര്‍ പാലക്കാട് കളക്ടറെ ഔദ്യോഗകമായി വിവരം അറിയിച്ചു. 72 മണിക്കൂറിനുളളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി.

സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു : നിയന്ത്രണം ശക്തമാക്കി കർണാടക

 ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇനിമുതൽ വാടകയ്ക്ക് ബൈക്കുകളും 

കേ‍ാവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിര്‍ത്തിയില്‍ ആരേ‍ാഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശേ‍ാ‍ധിക്കുന്നു. തമിഴ്നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല.

ചിക്കലസാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് കൂടി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്

ഇന്ന് ഉച്ചമുതല്‍ ആരംഭിച്ച നടപടിയില്‍ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും പരിശേ‍ാധിക്കുന്നുണ്ട്. തമിഴ്നാട്ടിലേക്ക് വരുന്നവര്‍ കേ‍ാവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്നലെ കേ‍ായമ്ബത്തൂര്‍ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍

കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.

പറയുന്നുണ്ടെങ്കിലും നിലവില്‍ അതു നിര്‍ബന്ധമാക്കിയിട്ടില്ല. കേ‍ായമ്ബത്തൂരുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്പേ‍ാ‍സ്റ്റുകളിലും തമിഴ്നാട് ആരേ‍ാഗ്യവകുപ്പ്, തദ്ദേശവകുപ്പ്, പെ‍ാലീസ് എന്നിവയുള്‍പ്പെട്ട സംഘമാണ് പരിശേ‍ാധന നടത്തുന്നുണ്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group