നിപ മരണം: 17 പേർ നിരീക്ഷണത്തിൽ, 3 കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിരോധിച്ചു

കോഴിക്കോട് : നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ട്കാരന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ അഞ്ച് പേര്‍. അതേ സമയം 17 പേര്‍ നിരീക്ഷണത്തിലാണ്. അതേ സമയം പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങളില്ല.

*വീണ്ടും ആശങ്ക; കോഴിക്കോട് 12 വയസുകാരന് നിപ ബാധിച്ചതായി സൂചന*

കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ വീടുള്ള ചാത്തമംഗലം പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. 10, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരും.മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു.കേന്ദ്ര സര്‍ക്കാരിന്‍്റെ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘം സംസ്ഥാനത്തേക്ക്.

Related posts

കാമുകനുമായുള്ള ബന്ധം എതിര്‍ത്ത 24 കാരനായ മകനെ കൊലപ്പെടുത്തിയ 44 കാരി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ബെംഗളൂരു മെട്രോയ്ക്ക് പണമിറക്കുന്നതാര്; 84 ശതമാനം വഹിക്കുന്നത് കര്‍ണാട സര്‍ക്കാര്‍, കേന്ദ്രം നല്‍കുന്നത് നിസ്സാര തുക

ബെംഗളൂരുകാര്‍ക്ക് ആശ്വാസം;ബന്നാര്‍ഘട്ട പിങ്ക് ലൈൻ പാതയില്‍ 14 മുതല്‍ യാത്ര ചെയ്യാം, 8 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍