കേരളത്തിൽ ഇന്ന് 14,233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപി ആർ 13.29

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്ബിളുകളാണ് പരിശോധിച്ചത്. 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 10,804 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്ബിളുകളാണ് പരിശോധിച്ചത്.

*കർണാടകയിൽ ഇന്ന് 8,249 പേർക്ക് കോവിഡ്, 14,975 പേർ രോഗമുക്തി നേടി*

13,433 പേര്‍ക്ക് രോ​ഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1966, എറണാകുളം 1592, കൊല്ലം 1546, മലപ്പുറം 1375, പാലക്കാട് 919, തൃശൂര്‍ 1275, കോഴിക്കോട് 1000, ആലപ്പുഴ 842, കണ്ണൂര്‍ 613, കോട്ടയം 635, ഇടുക്കി 559, കാസര്‍ഗോഡ് 481, പത്തനംതിട്ട 466, വയനാട് 164 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

*രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: ജൂലൈ 21 വരെ അപേക്ഷിക്കാം*

15,355 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂര്‍ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂര്‍ 592, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 25,57,597 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

5 പുതിയ ഹോട്ട് സ്പോട്ടുകള്‍

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

*കേരളം: ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകൾ ; പുതിയ ഇളവുകൾ എന്തൊക്ക എന്നു നോക്കാം*

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍