ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകം ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. കര്‍ണാടക സര്‍ക്കാരിനെ കര്‍ണാടക ചീഫ് ജസ്റ്റിസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
25 ചെക്പോസ്റ്റുകളുണ്ടായിട്ടും 4 എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോടതി ചോദിച്ചു. ഇത് കേന്ദ്രത്തിന്റെ ചട്ടങ്ങള്‍ക്ക് എതിരാണ്.
ചിക്കലസാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് കൂടി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്
കാസര്‍കോട് വഴി വരുന്നവര്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത് പരിഹാസ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. ദക്ഷിണ കന്നഡ കളക്ടറോട് സംഭവത്തില്‍ കോടതി വിശദീകരണം തേടി. കേസ് മാര്‍ച്ച് 18ന് പരിഗണിക്കും.
കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഫെബ്രുവരി 16നാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇനിമുതൽ വാടകയ്ക്ക് ബൈക്കുകളും
72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്.
- കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.
- ജിഐസാറ്റ്-1 28ന് വിക്ഷേപിക്കും.
- എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണക്കേസ് പ്രതി .
- അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച് ജപ്പാൻ സ്വദേശി ;ഒടുവിൽ നാടുകടത്തൽ.
- കര്‍ണാടക സി.ഡി വിവാദം: വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി.
- സുഖകരമായ ജീവിതം നയിക്കാൻ കഴിയുന്ന നഗരങ്ങളുടെ പട്ടികയിൽ ബാംഗ്ലൂർ ഒന്നാമത്.