കർണാടകയില്‍ എല്ലാത്തരം ഇ-ബൈക്ക് ടാക്‌സികളും സംസ്ഥാന സർക്കാർ നിരോധിച്ചു. ഇ-ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓട്ടോ, കാബ് ഡ്രൈവർമാരുടെ നിവേദനം പരിഗണിച്ചാണ് തീരുമാനം.മാർച്ച് ആറിനാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചത്. ഇ-ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം കാരണം അവയുടെ നടത്തിപ്പുകാരും ഓട്ടോ, കാബ് ഡ്രൈവർമാരും സ്വകാര്യ ട്രാൻസ്‌പോർട്ട് അസോസിയേഷനുകളിലെ തൊഴിലാളികളും തമ്മില്‍ സംഘർഷത്തിനിടയാക്കിയിരുന്നു. ബൈക്ക് ടാക്‌സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും പരാതികള്‍ ഉയർന്നിരുന്നു. ബംഗളൂരുവില്‍ നിലവില്‍ 1,00,000 ഇരുചക്രവാഹനങ്ങള്‍ ഇ-ബൈക്ക് ടാക്സികളായി പ്രവർത്തിക്കുന്നുണ്ട്.
നഗരത്തിലെ എല്ലാത്തരം ബൈക്ക് ടാക്‌സി സർവിസുകളും നിരോധിക്കണമെന്നാണ് ഓട്ടോ, ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്റെ ആവശ്യം.സംസ്ഥാനത്ത് ബൈക്ക് ടാക്‌സി നിരോധിക്കണമെന്നാവശ്യപ്പെട്ട് 36 സ്വകാര്യ ട്രാൻസ്‌പോർട്ട് യൂനിയനുകളുടെ പിന്തുണയോടെ, ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷനുകള്‍ കഴിഞ്ഞ വർഷം ബംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
പിരിഞ്ഞെന്നു ആരു പറഞ്ഞു?; മക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച് നയൻതാരയും വിഘ്നേഷും
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തില്‍ തിളങ്ങുമ്ബോള്‍ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം.അതിനൊപ്പം റൗഡി പിക്ച്ചേഴ്സ് എന്ന പേരില്‍ സ്വന്തമായൊരു നിർമ്മാണകമ്ബനിയും ഈ ദമ്ബതികള്‍ക്കുണ്ട്. ഇരുവരും വിവാഹമോചനത്തിലേക്ക് പോവുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇപ്പോഴിതാ, എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് നയൻതാരയും വിഘ്നേഷും.വ്യാഴാഴ്ച നയൻതാരയും വിഘ്നേഷും മക്കള്‍ക്കൊപ്പം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവധിക്കാലം ആഘോഷിക്കാൻ പുറപ്പെട്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
“വളരെ നാളുകള്‍ക്ക് ശേഷം എൻ്റെ ബോയ്സിനൊപ്പം യാത്ര ചെയ്യുന്നു,” ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കിട്ട ഫോട്ടോയ്ക്ക് വിഘ്നേഷ് നല്‍കിയ അടിക്കുറിപ്പിങ്ങനെ.ജിദ്ദയില്‍ നിന്നുള്ള താരദമ്ബതികളുടെ മറ്റു ചിത്രങ്ങളും വൈറലാവുകയാണ്.എസ് ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോള്‍. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.