കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 292 പേർക്കാണ്. 345 പേർ രോഗമുക്തി നേടി

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 292 പേർക്കാണ്. 345 പേർ രോഗമുക്തി നേടി. 11 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2988333 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2941578 വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 8644. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 38082. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.27 ശതമാനമാണ്. 106939 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബനിൽ ഇന്ന് 137 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 204 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 07 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16281 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1251872 ആണ്. ചികിത്സയിലുള്ളവർ 6531.

Related posts

ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും

കുമാരകൃപ ഇനി ഡികെയുടെ ഔദ്യോഗിക വസതി; 160 വര്‍ഷം പഴക്കമുള്ള കെട്ടിടം, നവീകരിച്ചതില്‍ വിമര്‍ശനം ശക്തം

ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ