ന്യൂ ഡൽഹി : കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്ക്ക് കോവിഡ് കോവിഡ് ബാധ സ്ഥിദ്ധീകരിച്ചതായി അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ വെളിപ്പെടുത്തി.
കോവിഡ് ലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്കു വിധേയമാവുകയായിരുന്നു അദ്ദേഹം .തന്റെ ആരോഗ്യ സ്ഥിതി പൂർണമായും തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി . താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കണെമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
രാവിലെ കൃഷി മന്ത്രി ബി സി പാട്ടീലിനും ഭാര്യയ്ക്കും മരുമകനും കോവിഡ് ബാധ സ്ഥിതീകരിച്ചിരിക്കുന്നു .കൂടാതെ അദ്ദേഹം ഈയിടെ കോളർ സന്ദർശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന പേർസണൽ സ്റ്റാഫിനും കൂടി അസുഖ ബാധയുണ്ടായിട്ടുണ്ട് .
കൂടാതെ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് മംഗളൂരു എംഎൽഎ യു ടി ഖാദർ ക്വാറീനിൽ. മുൻ നിയമസഭാംഗം ഇവാൻ ഡിസൂസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച എംഎൽ സ്വയം നിരീക്ഷണത്തിൽ പോയത്. ശനിയാഴ്ചയാണ് മുൻ എംഎൽസി ഇവാൻ ഡിസൂസയ്ക്കും ഭാര്യ ഡോ. കവിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിതീകരിച്ചു
ദക്ഷിണ കന്നഡ ജില്ല ടാസ്ക് ഫോഴ്സ് കമ്മിറ്റിയുടെ കോവിഡ് ഇൻചാർജ് ആയതിനാൽ ഇവാനുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരിൽ ഒരാളാണ് താനെന്ന് യു ടി ഖാദർ ട്വിറ്ററിലൂടെ അറിയിച്ചു. ഔദ്യോഗിക ജോലികൾ ഇനി കുറച്ച് ദിവസത്തേക്ക് വീട്ടിൽ നിന്നുമായിരിക്കും ചെയ്യുകയെന്നും ഫോൺ വഴി തന്നെ ബന്ധപ്പെടാവുന്നതാണെന്നും ഖാദർ ട്വിറ്ററിൽ കുറിച്ചു. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക് വിധേയരാവണമെന്നും ഖാദർ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു
കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,532 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 84 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 74,590 പേരാണ് സജീവ കോവിഡ് രോഗികൾ .
ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം
- സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
- കോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍: ആന്ധ്രയ്ക്ക് ഇനി മൂന്നു തലസ്ഥാനങ്ങള്‍, ബില്ലിന് ഗവര്‍ണറുടെ അനുമതി
- കർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും
- പ്രീപ്രൈമറി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും, ഡിഗ്രി നാല് വര്‍ഷവും ഡിപ്ലോമ രണ്ട് വര്‍ഷവുമാവും; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറും
- ചിക്ക്പെട്ട് മാർക്കറ്റ് തുറന്നു ; സാധാരണ ഗതിയിലാകാൻ ഇനിയും സമയം വേണ്ടി വന്നേക്കും
- കോവിഡ്: 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് കര്‍ണാടക സര്‍ക്കാര്‍,ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം
- ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്