പ്രവാസികൾക്ക് ആശ്വാസം:ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

കുവൈത്ത് സിറ്റി: നാട്ടിലുള്ളവരുടെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു തുടങ്ങിയത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. നേരത്തെ മന്ത്രാലയത്തിന്റെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അംഗീകാരം ലഭിച്ചതായി നിരവധി പേരാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസും വൈകാതെ പുനരാരംഭിച്ചാല്‍ പ്രവാസികളുടെ മടക്കം സാധ്യമാകും.

അതിനിടെ, വിദേശികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധനയും അംഗീകാരവും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related posts

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം

എസ് ഐ ആര്‍: കര്‍ണാടകയില്‍ മുസ്ലീം വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടി; 196 മണ്ഡലങ്ങളില്‍ നിന്ന് കാണാതായത് 8.87 ലക്ഷം പേരെ

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്